Monday, December 2, 2019

സ്ത്രീ

ഒന്നു ഉറക്കെ ചിരിച്ചാൽ
ഒറ്റയ്ക്ക് യാത്ര ചെയ്താൽ
ഇഷ്ടപ്പെടുന്ന ജോലി ചെയ്താൽ
സ്വപ്നങ്ങൾക്കു പുറകേ സഞ്ചരിച്ചാൽ
ശരിയെന്നു തോന്നുന്നത് ചെയ്താൽ
അടുക്കളയിൽ ഒതുങ്ങേണ്ടവളല്ലെന്നു പറഞ്ഞാൽ
തെറ്റിനെതിരെ ശബ്ദം ഉയർത്തിയാൽ
ആർത്തവ ദിനങ്ങളിൽ താൻ അശുദ്ധയല്ലെന്നു പറഞ്ഞാൽ
ഉടഞ്ഞു വീഴുന്നതല്ല സ്ത്രീത്വം
തന്റെ സഞ്ചാരവീഥികൾ നിർണ്ണയിക്കേണ്ടത് അവളാണ്
അവളെ നിർവചിക്കേണ്ടത് അവൾ മാത്രമാണ്

No comments:

Post a Comment

That's where I belong..

When it’s time to say goodbye, I hope to return to where my journey began— the land where I first opened my eyes to the world. Life may take...