Tuesday, December 28, 2010

നഷ്ടസുഗന്ധം....

ഓര്‍ക്കുന്നതില്ല ഞാന്‍ തോഴാ ... ആ നിമിഷം
നമ്മള്‍ ഒന്നായി മാറിയ ആ സുന്ദരനിമിഷം
നിന്‍ കിന്നാരങ്ങള്‍ക്ക് കാതോര്‍ത്ത
ദിനങ്ങളിലൊന്നും അറിഞ്ഞിരുന്നില്ല ഞാന്‍
നീ എന്നെ സ്വന്തമാക്കുമെന്ന്

നിലാവുള്ള രാവുകളില്‍ നിനക്ക് കാതോര്‍ക്കവേ
എന്തെ ഞാന്‍ അറിഞ്ഞില്ല നീ എന്‍ സ്നേഹനിലാവാവുകയാണെന്ന്
പൂക്കളാല്‍ നിറഞ്ഞോര സ്നേഹതാഴ്വരയില്‍ വെച്ചെന്‍
കൈ പിടിക്കവേ അറിഞ്ഞൂ ഞാന്‍
എന്നുള്ളില്‍ പ്രണയത്തിന്‍ സുഗന്ധം
എന്നില്‍ മാറ്റൊലി കൊണ്ടാതത്രയും നിന്‍ നാദം
എന്നില്‍ നിറഞ്ഞതത്രയും നിന്‍ രൂപം
ഓരോ നിമിഷവും എന്‍ മനസ്സില്‍ നിറഞ്ഞത്‌
നിന്‍ അന്തരംഗം എന്നോടോതിയ സ്വപ്‌നങ്ങള്‍ അല്ലോ
ഒടുവില്‍ ഒരുനാള്‍ മൌനമായി നീ
ഒരു മിഴിനീര്‍പൂവെനിക്കേകി എന്തെ ഓടിയകന്നു
എന്നെ തനിച്ചാക്കി അകന്നുപോയി....

1 comment:

That's where I belong..

When it’s time to say goodbye, I hope to return to where my journey began— the land where I first opened my eyes to the world. Life may take...