മാനം കുളിര്‍ക്കെ മനം കുളിര്‍ക്കെ പേയ്ത മഴയെ
വൈകി വന്ന തുലാവര്‍ഷമേ
നിന്‍ ഇരമ്പങ്ങള്‍ക്കു കാതോര്‍ക്കവേ
മണ്ണിന്‍ ഗന്ധം നുകരവേ -പെട്ടെന്നുള്ളം ഉലഞ്ഞു
ഒരു തേങ്ങലായ് ഉള്ളില്‍ നിറഞ്ഞു
എവിടെ നഷ്ടമായ് എനിക്ക് എന്‍ തൂലിക
എവിടെ മറന്നു ഞാനെന്‍ ഭാഷയെ
ആയിരമായിരം ചിന്തകള്‍ മനസ്സിനെ ഉലയ്ക്കവേ അറിഞ്ഞു ഞാന്‍ എന്‍ ഉള്ളില്‍ പദങ്ങള്‍ തന്‍ താളമേളം
തെല്ലും ചോര്‍ന്നിടാതെ ഞാനിതാ കോറിയിടുന്നു
എന്നില്‍ നൃത്തമാടിയ പദാവലിയെ.. 'തുലാവര്‍ഷം'