നിന് വഴിപ്പാതയില്
നിനക്ക് തുണയായോരുതിരി
വെളിച്ചമായണയാംഞാന്

നിന് സുന്ദരവദനം തന്നില്
താരമായി മാറും നിന് നറുപുഞ്ചിരി തന്
മുത്തായ് പൊഴിയാം ഞാന്

നിന് നക്ഷത്ര കണ്ണുകളില്
മിന്നിതിളങ്ങുമൊരു
മോഹനചിത്രമായ് പതിയാം ഞാന്

നിന് അന്തരംഗം തന്
പുസ്തകത്താളില് മയങ്ങും
സ്നേഹം നിറയും വരികളാകാം ഞാന്

നിന് ഹൃദയം കണ്ണീര്സാഗരത്തില് അലയുമ്പോള്
സ്നേഹത്തിലെഴുതിയ ഗാനംപോല്
നിന്നില് സാന്ത്വനമരുളാം ഞാന്

നിന് ജീവിതം തന്നില്
വര്ണ്ണാഭ പരത്തും
സുന്ദര നിറക്കൂട്ടാകാം ഞാന്

നിന് ആത്മാവിന് പൂങ്കാവനം തന്നില്
നീര്ചോല പോലോഴുകിയടുക്കും
സ്നേഹഭാഷണം ആവാം ഞാന്

ഒടുവില് നീ വിടപറയും നേരം
നിന്നിലേക്ക് അലിയും
സ്നേഹസുഗന്ധമാവം ഞാന്