നമ്മളില്‍ ഭൂരിഭാഗവും ചിന്തിക്കുന്ന ഒരു ചോദ്യം
. നമുക്ക് ചുറ്റും കാണുന്ന കാഴ്ചകള്‍ കാണുമ്പോള്‍ ഇതല്ലാതെ എന്ത് ചിന്തിക്കാന്‍
സാധാരണ ജനം. സ്ത്രീകള്‍ക്ക് നേരെ ഉള്ള കടന്നാക്രമണങ്ങൾ കണ്ടില്ല എന്ന് നടിക്കാനാവില്ല. ദിനം തോറും മാധ്യമങ്ങള്‍ ഉത്സവമാക്കുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍
പക്ഷെ മാധ്യമങ്ങളും, അധികാരികളും, ജനങ്ങളും ആരവത്തോടെ എതിരേല്‍ക്കുന്നു എന്നതിനപ്പുറം
നമ്മുടെ നാട്ടില്‍ എന്ത് നടക്കുന്നു?? ആക്രമിക്കപ്പെട്ട സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു
എന്ന് നമ്മള്‍ അറിയുന്നില്ല പക്ഷെ എങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം
ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ ഇന്നും നമുക്കിടയില്‍ പകൽമാന്യൻമാരായി ജീവിക്കുന്നു. ‘പണത്തിനു മേല്‍ പരുന്തും പറക്കില്ല’ എന്ന വാചകം
അറിയാതെ ഓര്‍ത്തു പോകുന്നു ഞാന്‍ . ആരെയാണ് നമ്മള്‍ പഴിചാരേണ്ടത് ഇവിടുത്തെ രാഷ്ട്രീയകക്ഷികളെയോ??
നിയമപലകരെയോ?? നീതിന്യായ വെവസ്തെനെയോ?? അതോ അഴിമതിക്കും അക്രമങ്ങള്‍ക്കും
ചുക്കാന്‍ പിടിക്കുന്ന വമ്പന്‍ സ്രാവുകളെയോ ?? അതോ എന്ത് തന്നെ സംഭവിച്ചാലും
പ്രതികരിക്കാന്‍ മറന്നു പോകുന്ന നമ്മളെ തന്നെയോ?? പലപ്പോഴും പ്രതികരണശേഷി
നഷ്ടപെട്ടുപോയ നമ്മള്‍ ഒന്ന് മാത്രം മറക്കാതിരുന്നാല്‍ നല്ലത്, നാളെ നമുക്ക് നേരെ
ഇതേ ആയുധങ്ങള്‍ തിരിയുമ്പോള്‍ വാവിട്ടു കരയാനല്ലാതെ മറ്റൊന്നിനുമാവാതെ വരും. നിസ്സഹായതയുടെ പര്യായമാവേണ്ടിവരും നമുക്ക്..
Friday, March 31, 2017
Subscribe to:
Post Comments (Atom)
Reach beyond
Aim higher and higher Lets not keep the target low Lets not keep our worth low Dream high, fly high, soar high Stay true, stay determined St...
-
Few years before when my friend told me this statement i find it difficult to agree and i argued a bit. Though i was convinced to a ce...
-
Communicate, understand and try to accept if it seems ok for you, else "Let It Go". Because by every single adjustment you make in...
-
I see her being loved and pampered, all enjoying her innocence – I wonder why some people tore away my childhood, how my innocence bec...
ചാനൽ ചർച്ചകളിൽ സ്ത്രീ സ്വാതന്ത്ര്യത്തിനായുള്ള വാക്‌ധോരണി കേട്ട് നിറുത്താതെ കയ്യടിച്ചതുകൊണ്ടോ, തുല്യ നീതിക്കായുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ/ലൈക്ക് ചെയ്യാൻ മത്സരിച്ചത് കൊണ്ടോ ഉണ്ടാകുന്നതല്ല സ്ത്രീ സുരക്ഷ.
ReplyDeleteപോലീസിന്റെ സക്രിയ ഇടപെടലുകളെ പോലും പൊതുബോധത്തിനൊപ്പിച്ചു വിമർശന വിധേയമാക്കാൻ പെടാപ്പാടുപെടുന്ന ചില ലെഫ്റ് ലിബറൽ മൊത്തക്കച്ചവടക്കാരും, നിക്ഷ്പക്ഷ ലേബൽ ചർച്ചാ ആക്ടിവിസ്റ്റുകളും പിന്നെ ഭാരത സംസ്കാരവും ധാർമിക മൂല്യങ്ങളും പകർന്നുതരാൻ അവതരിച്ചിരിക്കുന്നവരും കൂടി സൃഷ്ടിച്ചെടുത്ത് അരക്കിട്ടുറപ്പിച്ച ഒരു സാമൂഹ്യബോധം ഉണ്ട്. അത് സ്ത്രീ സുരക്ഷ / സദാചാര പൊലീസിംഗിനെതിരായുള്ള പോസ്റ്റുകൾക്ക് ലൈക്കടിച്ചു കൂട്ടി "മെച്ചപ്പെട്ട മാന്യനാവാൻ" മത്സരിക്കുന്നതിലൂടെ മാറുന്ന ഒരു പൊതുബോധമല്ല.
കുറഞ്ഞപക്ഷം, നടിയെ ആക്രമിച്ച കേസ്സിൽ പോലീസ് കോടതി മുൻപാകെ സമർപ്പിച്ച FIR എന്ന പേരിൽ പ്രചരിക്കപ്പെടുന്ന മെസ്സേജെങ്കിലും ഡൌൺലോഡ് ചെയ്തു വായിച്ചു രസിക്കാതിരിക്കാനുള്ള ബോധം ഉണ്ടായാൽ മതി. അത് ഫോർവേഡ് ചെയ്ത് ആത്മരതി നേടാനുള്ള ഉദ്യമത്തിൽ നിന്ന് മാറിനിൽക്കാനുള്ള വിവേകം ഉണ്ടായാൽ മതി.
മറൈൻ ഡ്രൈവിൽ ചൂരലുമായി വന്നവരും, ഡൗൺ ടൗൺ ഹോട്ടലിൽ ഒളിഞ്ഞു നോക്കി നടന്നവരും, മംഗ്ലൂരിൽ സദാചാരത്തിന് വേണ്ടി തലയടിച്ചു പൊട്ടിച്ചവരും, പൂജാരിയും, വൈദികനും, ഉസ്താദും ഒന്നും അകലെയല്ല... സൗകര്യപ്രദമായ അവസരങ്ങൾ കിട്ടാത്തതിനാലാണ് മാന്യന്മാരായി തുടരുന്നതെന്നറിഞ്ഞാൽ മതി...