Tuesday, July 3, 2018

ചിന്തകൾ

ഇന്നീ ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് എന്റെ ചിന്തകളെയാണ്...
എന്റെ സന്തോഷത്തിലും സന്താപത്തിലും, ഉയർച്ചയിലും താഴ്ചയിലും, നേട്ടത്തിലും കോട്ടത്തിലും അങ്ങനെ എന്തിലും ഏതിലും എനിക്കൊപ്പം ഉണ്ടായിരുന്ന നിന്നെയല്ലാതെ വേറെ ആരെയാണ് ഞാൻ ഹൃദയത്തോട് ചേർത്തു വയ്ക്കേണ്ടത്...

Monday, May 14, 2018

നിറച്ചാർത്ത്

പിന്നിട്ട വഴികളിൽ നാം കണ്ട കാഴ്ചകളെല്ലാം നിറമാർന്നതല്ലോ -
മഴവില്ല് വർണ്ണം ചാലിച്ച പോൽ...
ഏകാകിനിയായ് ഇന്നാ പടവുകൾ പിന്നിടവേ കാഴ്ചകളെല്ലാം നിറം മങ്ങിയതല്ലോ -
മഴമേഘം വർണ്ണം ചാലിച്ച പോൽ...

ഭ്രാന്തൻ

നിന്നിലേക്കുള്ള ഓരോ ചുവടും ലഹരിയാണ്..
നിന്നിലേക്കു അടുക്കുന്ന ഓരോ നിമിഷവും ഉന്മാദമാണ്..
സ്നേഹം ഭ്രാന്താണെങ്കിൽ
ഞാൻ ഇന്ന് തീർത്തും ഭ്രാന്തനാണ്..

Wednesday, March 14, 2018

വാലന്റൈൻസ് ഡേ

ഓരോ നോക്കിലും ഓരോ വാക്കിലും
ഓരോ സ്പർശത്തിലും ഓരോ ശ്വാസത്തിലും
ഓരോ ഹൃദയത്തുടിപ്പിലുമുണ്ട് പ്രണയം
എന്തിനാണ് പ്രണയത്തിനായ് ഒരു ദിനം
എന്നിൽ മാറ്റൊലി കൊണ്ടീടുന്നതും പ്രണയം
എന്നിൽ വെളിച്ചമേകുന്നതും പ്രണയം
എന്നിൽ നിറയുന്ന സുന്ദരാനുഭൂതിയും പ്രണയം

Monday, March 12, 2018

അപ്പൂപ്പൻതാടി

ജീവിതഭാരമേതുമില്ലാതെ
പറന്നുല്ലസ്സീച്ചീടുന്ന അപ്പൂപ്പൻതാടി
നിന്നെയല്ലോ എനിക്കേറെ ഇഷ്ടം

Tuesday, October 24, 2017

എന്റെ പ്രിയപ്പെട്ട മഹി....

ഞാൻ ഏറ്റവും കൂടുതൽ എഴുതിയ
പേരുകളിലൊന്ന് നിന്റെ തായിരുന്നു...
മനസ്സിൽ നിറഞ്ഞ വരികളേറെയും
കോറിയിട്ടതു നിന്റെ പുസ്തകത്താളിലായിരുന്നു...
ചായങ്ങളോടു വിട പറയും മുന്നേ
വരച്ച ചിത്രങ്ങളും നിന്റെ താളുകളിലല്ലോ...
മനസ്സു നിറയെ ചിരിച്ചുല്ലസ്സിച്ചതും
നിന്നോടൊപ്പം ചിലവിട്ട നിമിഷങ്ങളിലല്ലോ...
ഒരിക്കലും നിലയ്ക്കാത്ത തേങ്ങലായ്
നീ എന്നിൽ നിറയുമെന്നറിഞ്ഞിരുന്നെങ്കിൽ
ഒരിക്കലും നിന്നെ ഞാൻ ഇത്രയും സ്നേഹിക്കയില്ലായിരുന്നു...

Tuesday, September 26, 2017

എൻ സ്നേഹദീപം

അന്ധകാരം നടനമാടുമെൻ വഴിപ്പാതയിൽ
വിതുമ്പിടുന്നൊരാ നാളിൽ
മരുഭൂമിയാം എൻ മനസ്സിൽ
ഒരു കുളിർമഴയായ്  നീ പെയ്തിറങ്ങി
നിൻ മനം എന്നിൽ അലിഞ്ഞ നിമിഷം
ഹാ! മോഹനം
കണ്ണീരിലലിയുമെൻ ഹൃത്തിൽ
സാന്ത്വനത്തിൻ സൗഹൃദത്തിൻ
തിരിനാളമായ് തെളിയുമൊരു
സ്നേഹദീപമല്ലോ നീ...


That's where I belong..

When it’s time to say goodbye, I hope to return to where my journey began— the land where I first opened my eyes to the world. Life may take...